കേരളത്തില്‍ ടൂറിസം പുനരാരംഭിച്ചോ ? ഏതെല്ലാം സ്ഥലങ്ങൾ തുറന്നിട്ടുണ്ട് ? എന്താണ് പുതിയ മാർഗനിർദേശങ്ങൾ?

കോവിഡ് മഹാമാരി മുട്ടുകുത്തിച്ച ലോകം, വീണ്ടെടുക്കലിന്റെ തിരുച്ചുവരവിന്റെ പാതയിലാണ്, പക്ഷേ ഇത് സംഭവിക്കുന്നത് സാവധാനത്തിലാണ് എന്ന് തോന്നുന്നു. സർക്കാർ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ മനസ്സിൽ‌ വച്ചുകൊണ്ട് ആളുകൾ‌ക്ക് അവശ്യവും വിനോദപരവുമായ സേവനങ്ങൾ‌ ആസ്വദിക്കുന്നതിനായി അൺ‌ലോക്കിന്റെ വിവിധ ഘട്ടങ്ങളിൽ‌ നിരവധി സ്ഥലങ്ങൾ‌ ഇപ്പോൾ‌ തുറന്നുകൊണ്ടിരിക്കുന്നു. തദ്ദേശീയരെ മാത്രമാണ് ആദ്യഘട്ടങ്ങളിൽ പ്രേവേശിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആഭ്യന്തര സഞ്ചാരികളെയും സ്വീകരിക്കുവാൻ എല്ലായിടങ്ങളും തയ്യാറാണ്.

കോവിഡ് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾ തന്നെ വരുത്തി

ദീർഘനാളായി അകത്തളങ്ങളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന എല്ലാവരും പുതു ശ്വാസം തേടാൻ കാത്തിരിക്കുകയാണ്, നാലു ചുവരുകൾക്കുള്ളിലെ വിരസതയകറ്റാൻ യാത്രാകളാണ് എല്ല്ലാവരും തിരഞ്ഞെടുക്കുക.കോവിഡോടുകൂടി സഞ്ചാരികൾ സംഘം ചേർന്നുള്ള എല്ലാ യാത്രകളും മാറ്റിവെച്ചിരിക്കുന്നു, കൂടാതെ ദീർഘദൂര യാത്രാൽ തീർത്തും ഒഴിവാക്കിയിരിക്കുന്നു. കുട്ടികൾ ഉള്ള കുടുംബങ്ങൾ പോലും കുട്ടികളെ വിനോദ സഞ്ചാര മേഖലയിൽ കൊണ്ടുപോകാൻ കഴിയാത്തതിൽ വിഷമത്തിലാണ്.

കേരളത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണെങ്കിൽ ഹോട്ടലുകളും റിസോർട്ടുകളും ജൂൺ മുതൽ സഞ്ചാരികളെ വരവേൽക്കുന്നുണ്ടെങ്കെലും, അണ്‍ലോക്ക് 4.0 നിര്‍ദേശങ്ങള്‍ വന്നോതോടുകൂടിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചതും, ചുരുക്കം ചില കേന്ദ്രങ്ങൾ ഓണത്തോടനുബന്ധിച്ചു തുറന്നതു കൊടുത്തതും.

വ്യക്തവും കൃത്യവുമായ വിവരങ്ങളുടെ അഭാവം യാത്രികരെ, യാത്ര പുറപ്പെടുന്നതിനുമുമ്പ് തന്നെ തീരുമാനം ഉപേക്ഷിക്കുവാൻ പ്രേരിപ്പിക്കാറുണ്ട്.

ഇപ്പോൾ യാത്ര ചെയ്യാൻ താല്പര്യമുള്ള യാത്രികർ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു പൊതുവായ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

കേരളത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടോ?

ഉണ്ട്, സർക്കാർ / ടൂറിസം വകുപ്പ് അനുവാദം കൊടുത്ത ടൂറിസം കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട് (ഉദ : തേക്കടി, കുമരകം, കൊച്ചി, വൈക്കം, ആലപ്പുഴ). എന്നാൽ കണ്ടെയ്‌ൻമെൻറ് ക്ലസ്റ്റർ / സോണിലുള്ള വിനോദകേന്ദ്രങ്ങൾക്കു വിലക്ക് തുടരും.

കേരളത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടോ ?

സാമൂഹിക അകലം പാലിച്ച് ഏറ്റവും അധികം ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ടൂറിസം കേന്ദ്രങ്ങളായ ബാക്‌വാട്ടർ ഡെസ്റ്റിനേഷൻസ്, വന്യജീവി സങ്കേതങ്ങൾക്കും, ഇക്കോ ടൂറിസം സെന്ററുകൾക്കുമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്.

ആളുകൾ വളരെ അധികം ഒന്നിച്ചു കൂടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബീച്ച് ഡെസ്റ്റിനേഷൻസ്, ഹിൽ സ്റ്റേഷൻസ്, തീര്‍ത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങക്കും തുറക്കാനോ പ്രവർത്തിക്കാനോ ഇതുവരെ അനുമതിയായിട്ടില്ല.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടോ ?

അതെ, തദേശിയർക്കും ആഭ്യന്തര സഞ്ചാരികൾക്കും വിനോദ സഞ്ചാര മേഖലയിൽ പ്രവേശനം അനുവദനീയമാണ്. പക്ഷേ മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും വിലക്കുണ്ട്.

കേരളത്തിൽ എന്തെല്ലാം വിനോദ സഞ്ചാര പ്രവർത്തികൾ അനുവദിച്ചിട്ടുണ്ട് ?

തേക്കടിയിൽ തടാകത്തിലെ ബോട്ടിങ്ങ്, കുമരകത്ത് വഞ്ചിവീട് സവാരി, കായ്ക്കിങ്ങ് , ആലപ്പുഴയിലെ കായൽ വിനോദസഞ്ചാരം, ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ട്രെക്കിംഗ്, സഫാരി, മ്യൂസിയം തുടങ്ങിയവയും അനുവദിച്ചിട്ടുണ്ട്.

എന്ന് മുതല്‍ കേരളത്തിൽ പൂർണ്ണതോതിലുള്ള വിനോദസഞ്ചാരം ആരംഭിക്കും?

ഒക്ടോബർ മാസം പകുതിയോടു കൂടി തന്നെ കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂർണ്ണതോതിൽ ആരംഭിക്കുമെന്ന് വിശ്വസിക്കുന്നു. കോവിഡ് നിയന്ത്രണവിധമാകുകയോ വ്യാപനത്തിന്റെ തോത് കുറയുന്നമുറയ്‌ക്കോ എല്ലാം പഴയപോലെയാകുമെന്നു കരുതാം. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ തീരുമാനം എടുക്കാനിരിക്കുകയാണ്.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മൂന്നുഘട്ടമായി തുറക്കും. ഒന്നാംഘട്ടത്തിലുള്ള കേന്ദ്രങ്ങൾ സെപ്‌തംബർ 15-ന് തന്നെ തുറന്നു കൊടുത്തിട്ടുണ്ട്, ബാക്കി രണ്ടും ഒക്ടോബർ ഒന്ന്‌, 15 എന്നീ തീയതികൾ ലക്ഷ്യമിട്ടുള്ള തുറക്കൽ നിർദേശങ്ങളാണ് ടൂറിസം വകുപ്പ്‌ മുന്നോട്ടു വയ്ക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായമാരാഞ്ഞു അനുമതി ലഭിക്കുന്ന മുറയ്ക്ക് വിവിധ പ്രദേശങ്ങള്‍ സുരക്ഷിതമായി തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാണോ ?

അതെ, എല്ലാ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും സുപ്രധാന നഗരങ്ങളിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു് പൊതു ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി / ലൈൻ ബസ് സർവീസുകൾ കൂടാതെ ടൂറിസ്റ്റ് ടാക്സികൾക്കും സഞ്ചാരികളെ കൊണ്ടുപോകാൻ അനുമതിയുണ്ട്.

കേരളത്തിൽ നിലവിൽ പൂർണ്ണമായി തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെ ?

കേരളത്തിലാകമാനം ജില്ലകൾ തിരിച് വിരലിൽ എണ്ണാവുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാത്രമാണ് തുറന്നുകൊടുത്തിട്ടുള്ളത്. വിവിധ ജില്ലകളിലെ വന്യ ജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം സെന്ററുകൾ, കായൽ ടൂറിസം മേഖല തുടങ്ങിയവ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

വയനാട് – തോൽപ്പെട്ടി, മുത്തങ്ങ, ബ്രഹ്മഗിരി ഹിൽസ്

ഇടുക്കി – തേക്കടി , മൂന്നാർ

കോട്ടയം – കുമരകം, വൈക്കം,

എറണാകുളം – കൊച്ചി, കുമ്പളങ്ങി, കടമക്കുടി

ആലപ്പുഴ – കാക്കാത്തുരുത് , കൈനകരി, തണ്ണീർമുക്കം

വിനോദ സഞ്ചാര മേഖലകളിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ തുറക്കുന്നുണ്ടോ ?

സംസ്ഥാനത്തു എല്ലായിടങ്ങളിലും (കണ്ടെയ്‌ൻമെൻറ് സോൺ ഒഴികെ ) പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ – സാധാരണ ഹോംസ്റ്റേകൾ വരെ അൺലോക്ക് ഒന്നാം ഘട്ടം മുതൽ തുറന്നിരുന്നു, കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സഞ്ചാരികളെ സ്വീകരിക്കുകയും, അതിഥികളെ ഹസ്വകാലം തങ്ങാനും അനുവദിച്ചു വരുന്നുണ്ട്.

ഏതെങ്കിലും ടൂർ ഓപ്പറേറ്റർമാർ ടൂർ പാക്കേജുകൾ നടപ്പിലാക്കുന്നുണ്ടോ ?

നിലവിൽ ഒരു ടൂർ ഓപ്പറേറ്ററും, ട്രാവൽ ഏജന്റും എന്തെങ്കിലും പാക്കേജ്ഡ് ടൂർ പ്രോഗ്രാമ്മുകൾ പ്രഖ്യാപിച്ചതായി അറിവില്ല. പക്ഷേ എല്ലാ മുൻനിര ഹോട്ടലുകളും റിസോർട്ടുകളും അവരുടെ പരിസരങ്ങളിൽ ചില ഹസ്വകാല ഗെറ്റവേ പാക്കേജുകൾ നടപ്പിലാക്കി വരുന്നു.

കായൽ വിനോദസഞ്ചാരത്തിനും  വഞ്ചിവീട് യാത്രകൾക്കും  അനുമതിയുണ്ടോ?

സംസ്ഥാനത്തിന്റെ ഉത്തര -ദക്ഷിണ മുനമ്പുകൾവരെ വ്യാപിച്ചുകിടക്കുന്ന ബാക്ക്വട്ടേഴ്‌സ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന വിവിധ കായലുകളും തങ്ങളുടെ വാതിൽ യാത്രികർക്കായി  തുറന്നിട്ടിരിക്കുകയാണ്.

വഞ്ചിവീട് അഥവാ ഹൗസ്ബോട്ടുകൾ ഓടുവാൻ തുങ്ങിയിട്ടു ഒരാഴ്ചയേ ആയിട്ടുള്ളു. കുമരകമാണ് ആദ്യം അവരുടെ കായൽപ്പരപ്പുകളും കനാലുകളും വഞ്ചിവീടുകളുടെ  സഞ്ചാരത്തിനായി  തുറന്നുകൊടുത്തത്, ആലപ്പുഴയും , കൊല്ലവും നീലേശ്വരവും ഉടൻതന്നെ ഹൗസ്ബോട്ടുകളുടെ കെട്ടഴിക്കാൻ അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുവാൻ  ഹൗസ്ബോട്ടുകളും ശിക്കാര വള്ളങ്ങളും പാസ്സന്ജർ ശേഷിയുടെ 50% യാത്രികരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ.

എന്തെല്ലാം മുൻകരുതലുകളാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുമ്പോൾ എടുക്കേണ്ടത് ?

വിനോദസഞ്ചാരത്തിനു പുറപ്പെടുമ്പോൾ കയ്യിൽ കരുതേണ്ട സുരക്ഷയുടെ താക്കോലാണ് സാമൂഹിക അകലം, കാരണം നിങ്ങൾ യാത്ര ചെയ്യുമ്പോൾ അപകടസാധ്യത കൂടുതലാണ്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഉണ്ടെങ്കിലും, മറ്റുള്ളവരിൽ‌ നിന്നും ആവശ്യമായ അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും നമ്മൾ മുൻകൈയെടുക്കൂന്നതിനൊപ്പം മറ്റുള്ളവരെയും പ്രേരിപ്പിക്കണം. താമസിക്കുന്ന റിസോർട്ടുകളും, ഹൗസ്ബോട്ടുകളും ആണു മുഖ്താമാണെന്ന്  ബോദ്ധ്യം വരുത്തുക, കൂടാതെ അവിടെങ്ങളിൽ  അണുനശീകരണ മാര്ഗ്ഗങ്ങൾ  ഉണ്ടെന്നും ഉറപ്പുവരുത്തുക. അവസാനമായി വിനോദയാത്രകളിൽ കുട്ടികളും മുതിർന്നവരെയും ഉൾപ്പെടുത്താതെ നോക്കുക. വൃത്തിയും ശുചിത്വം ഉള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുക

കേരളത്തിലെ ടൈഗർ റിസർവുകൾ അടക്കമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ആഗസ്റ്റ് 19  മുതൽ പ്രവർത്തിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി മാർച്ച് 10ന് അടച്ച 60 ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കാമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ പുറപ്പെടുവിച്ച ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *