ആലപ്പുഴയുടെ നയനസുഭഗമായ കായൽ സൗന്ദര്യത്തിലേക്കൊരു ഉല്ലാസ ഹൗസ്ബോട്ട് യാത്ര

പ്രതീക്ഷകളും നിരാശയും മാറ്റിവച്ച് ഇനി നമുക്കൊരു ഹൗസ്ബോട്ട് യാത്ര പോകാം. ആലപ്പുഴയുടെ നയനസുഭഗമായ സൗന്ദര്യത്തിലേക്കൊരു ഉല്ലാസയാത്ര. കായൽ സഞ്ചാരത്തിലൂടെ കിഴക്കിന്റെ വെനീസിന്റെ വ്യത്യസ്തമായ വശ്യമനോഹാരിതയാണ് സന്ദര്‍ശകരെ ആകര്ഷിക്കുന്നത്.ശാന്തമായ സായന്തനങ്ങളും ഒഴിവുവേളകളും വാരാന്ത്യങ്ങളും ആഗ്രഹിക്കുന്നവര്ക്ക് ആലപ്പുഴയിലെ ഈ ഹൗസ്ബോട്ട് യാത്ര അവിസ്മരണീയ അനുഭവമായിരിക്കും. റോഡിലെ ഗതാഗത കുരുക്കിൽ നിന്നും മാറി വ്യത്യസ്തമായ ഒരു രമണീയമായ യാത്രയാണ്  ബാക്ക്വട്ടേഴ്‌സ് ടൂർ  സമ്മാനിക്കുന്നത്. യാത്രക്കിടയിൽ വ്യത്യസ്തങ്ങളായ കുട്ടനാടൻ കായൽ വിഭവങ്ങൾ ആസ്വദിക്കുകയുമാവാം.

ചിത്രത്തിന് കടപ്പാട്: @amal__varghese__

ആലപ്പുഴയുടെ കായൽ പരപ്പിൽ വെളിച്ചം വീണ് തുടങ്ങുമ്പോൾ കെട്ടുവള്ളങ്ങൾ യാത്ര തുടങ്ങും. കേരളം എന്ന സുന്ദരഭൂമിയേക്കുറിച്ച് കേട്ടറിഞ്ഞ് കടൽകടന്ന് എത്തിയ സഞ്ചാരികളാണ് കെട്ടുവള്ളങ്ങളെ ഹൗസ്ബോട്ടുകളെന്ന് വിളിച്ചത്. കേരളത്തിന്റെ വിനോദ സഞ്ചാരമേഖല വളർന്നപ്പോൾ ഹൗസ്ബോട്ടുകൾക്കും പ്രാധാന്യമേറി. കെട്ടുവള്ളങ്ങളിൽ നിന്ന് ഹൗസ് ബോട്ടിലേക്കുള്ള പരിണാമം, രൂപത്തിൽ കാര്യമായിട്ടില്ലെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് സജ്ജീകരണങ്ങൾ കൂട്ടി. ഹൗസ്ബോട്ട് -ന് മുകളിൽ അപ്പർ ഡെക്ക് / സൺ ഡെക്കിലിരുന്ന് കായൽ സ്വന്ദര്യം ആസ്വദിക്കാനാണ് സഞ്ചാരികള്ക്കിഷ്ടം.  അതുകൊണ്ടുതന്നെ മാസത്തിൽ ഒന്നിലേറെ തവണ യാത്ര ചെയ്യാൻ എത്തുന്നവരും കുറവല്ല.

 

കേരളത്തിന്റെ ജലാശയ സൗന്ദര്യം ആസ്വദിക്കാൻ ഹൗസ്ബോട്ട് -ൽ രണ്ട് ദിവസം ചിലവിടുക എന്നതിൽ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായൽ പരപ്പിലൂടെ യാത്ര ചെയ്യുമ്പോൾ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓർക്കാറില്ല. ഏല്ലവർക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലർ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായ‌ൽ പരപ്പിന്റെ മനോഹര ചിത്രം മനസിൽ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും. ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടിൽ ഒരു യാത്ര ചെയ്യാൻ. കേരളത്തിലാണെന്ന് പറയുമ്പോൾ പലരും ചോദിച്ചുകാണും ഹൗസ്ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ടോയെന്ന്. യാത്ര ചെയ്തവർ പുഞ്ചിരിക്കും. അപ്പോൾ അവരുടെ മനസിൽ കായലിലെ ഓളങ്ങളായിരിക്കും. യാത്ര ചെയ്യാത്തവർ ഒന്ന് കൊതിക്കും. ഹൗസ് ബോട്ടിൽ കയറാൻ.

ഹൗസ് ബോട്ടുകളുടെ ചരിത്രം

കാളവണ്ടിയുഗത്തിൽ കേരളത്തിലെ ജനത സഞ്ചാരിച്ചിരുന്നത് കെട്ടുവള്ളങ്ങളിലായിരുന്നു. കരയിലൂടെ ചരക്കുകൾ വഹിച്ചുകൊണ്ട് വണ്ടിക്കാളകൾ കിതച്ചപ്പോൾ, കായാലോരത്തുള്ളവർ കായലിനെ അനുഗ്രഹമായി കണ്ടു. തിരുവനന്തപുരവും, കൊല്ലവും, കോട്ടയവും, കുമരകവും, വൈക്കവും ആലപ്പുഴയും കൊച്ചിയും കായലുകളാൽ അകന്ന് നിൽക്കുകയായിരുന്നില്ല. പരസ്പരം ബന്ധപ്പെടുകയായിരുന്നു. കാലം മാറിയപ്പോൾ നമ്മുടെ സംസ്കാരം ടൂറിസ്റ്റുകൾക്ക് കൗതുകകാഴ്ചകളാക്കാൻ ഒരുക്കിവയ്ക്കാൻ നമ്മൾ പഠിച്ചു. അങ്ങനെ കടൽക്കടന്ന് സഞ്ചാരികൾ വീണ്ടും വന്നു. ചിലർ കുന്നുകൾ തേടി, ചിലർക്ക് ബീച്ചുകളോടായിരുന്നു താൽപര്യം. ജീവിതത്തിരക്കിന്റെ രണ്ടുനാൾ കായലിൽ ചിലവിട്ട് വ്യത്യസ്ത അനുഭവിക്കാനും ചിലർ ആഗ്രഹിച്ചു. അവർക്കായി കേരളത്തിന്റെ കായലുകളി‌ൽ ഹൗസ് ബോട്ടുകൾ ഒരുങ്ങി.

യാത്ര എവിടെ നിന്ന്

ആലപ്പുഴയിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ് നല്ലത്. ആലപ്പുഴയിൽ എത്തിയാൽ നൂറുകണക്കിന് ഹൗസ് ബോട്ടുകൾ നിങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും. ആലപ്പുഴയിൽ നിന്ന് യാത്ര ആരംഭിച്ച്, കുമരകം, കോട്ടയം, കൊല്ലത്തിന് അടുത്തുള്ള ആലിൻകടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കാഴ്ചകൾ കണ്ട് ചുറ്റിയടിക്കാം. മെല്ലെ മെല്ലേ കാഴ്ചകൾ കണ്ട് ഹൗസ് ബോട്ടുകൾ വളരെ സാവാധാനമാണ് യാത്ര ചെയ്യുന്നത്. അതിനാൽ സുന്ദരമായാ കാഴ്ചകൾ കാണാൻ ഒരു തടസവും ഉണ്ടാവില്ല. ഒരു ദിവസം നാൽപ്പത് മുതൽ അൻപത് കിലോമീറ്റ‌ർ ദൂരമേ ഹൗസ്ബോട്ടുകൾ സഞ്ചരിക്കു. സൂര്യാസ്തമന സമയശേഷം പിന്നേ ഹൗസ്ബോട്ട് സഞ്ചാരം നിർത്തും. പിന്നെ യാത്രക്കാർക്ക് കായലിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കാവുന്നതാണ്, അപ്പർ ഡെക്കിൽ നിലാവ് നോക്കി വിഭവ സുഭിക്ഷമായ അത്താഴം കഴിക്കാം, അല്ലെങ്കിൽ കാറ്റിന്റെ താളത്തിനു ചുവടുവയ്ക്കുന്ന തെങ്ങുകൾ നോക്കിയിരിക്കാം.

ആലപ്പുഴ കായൽ സഞ്ചാര പഥങ്ങൾ (ബാക്വാട്ടർ റൂട്ട്സ്

ആലപ്പുഴ ഫിനിഷിങ് പോയിന്റ് , സീറോ ജെട്ടി, പുഞ്ചിരി ജെട്ടി, കുപ്പപുറം മാർത്താണ്ഡം കായൽ, ആർ ബ്ലോക്ക്  ചിത്തിര കായൽ വഴി  തിരിച്ചു ഫിനിഷിങ് പോയിന്റിൽ അവസാനിക്കുന്ന അഞ്ചു മണിക്കൂർ കായൽ യാത്രകൾ മുതൽ പള്ളാത്തുരുത്തിയിൽ തുടങ്ങി  , കഞ്ഞിപ്പാടം , കരുമാടിക്കുട്ടൻ , ചമ്പക്കുളം , ചമ്പക്കുളം പള്ളി   നെടുമുടി , മൂനാട്ടിൻമുഖം, വട്ടകയാൽ , തത്തംപള്ളി കായൽ വഴി തിരിച്ചു പള്ളാത്തുരുത്തിയിൽ എത്തുന്ന രാപകൽ യാത്രയും തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ദീർഘ – റിജൂവനേഷൻ യാത്രയാണ് ലക്ഷയമെങ്കിൽ ആലപ്പുഴ തുടങ്ങി ആലുംകടവ് , തോട്ടപ്പള്ളി, പള്ളാത്തുരുത്തി, മുഹമ്മ, കുമരകം, വൈക്കം എന്ന ദിവസങ്ങൾ നീളുന്ന ബാക്‌വാട്ടർ ക്രൂയിസ് റൂട്ടുകൾ സഞ്ചാരികൾക്കു തിരഞ്ഞെടുക്കാം.

ഹൗസ്ബോട്ട് സുരക്ഷാ ക്രമീകരണങ്ങൾ
ഭക്ഷണം

ഹൗസ്ബോട്ട് യാത്രയ്ക്കിടെ ഭക്ഷണത്തേക്കുറിച്ച് ടെൻഷൻ അടിക്കേണ്ട. ഹൗസ്ബോട്ടിൽ തന്നെ കിച്ചൺ ഉണ്ട്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് രുചികരമായ ഭക്ഷണം പാചകം ചെയ്യുന്ന കുക്കുകളുടെ സേവനം ഹൗസ്ബോട്ടുകളിൽ ലഭ്യമാണ്. തനതു കുട്ടനാടൻ വിഭവങ്ങളായ കപ്പ, താറാവ് കറി, കക്കാ തോരൻ, കരിമീൻ പൊള്ളിച്ചത്, കൊഞ്ചു ഫ്രൈ മുതൽ , കോണ്ടിനെന്റൽ, ചൈനീസ് ഭക്ഷണങ്ങൾ തയ്യാറാക്കി നൽകിവരുന്നു. തണുത്ത ബിയറടിക്കാൻ തോന്നിയെങ്കിൽ അതും ഇവിടെ ലഭിക്കും.

ചിത്രത്തിന് കടപ്പാട്: @backwater_routes

പാക്കേജുകൾ

അര ദിവസം മുതൽ ഒരു ആഴ്ചവരെയുള്ള പാക്കേജുകൾ ഉണ്ട്. പക്ഷ രണ്ട് ദിവസത്തേ പാക്കേജ് ആണ് ഏറ്റവും ഉചിതം ഒരു രാത്രി ഹൗസ്ബോട്ടിൽ തങ്ങുകയുമാവാം. വൈകുന്നേരം ആറുമണിക്ക് ശേഷം ഹൗസ്ബോട്ടുകൾ സഞ്ചാരം നിർത്തി കായൽ അരികിൽ കെട്ടിയിടാറാണ് പതിവ്, രാകായൽ മീന്പിടുത്തക്കാരുടെ സൗകര്യാർത്ഥമാണ് ഇങ്ങനെ ചെയ്യുന്നത്.  ആയിരം രൂപ മുതൽ മുകളിലോട്ടാണ് ഹൗസ്ബോട്ടിന്റെ വാടക. പാക്കേജുകൾ അറിയാം

യാത്രയ്ക്ക് അനുയോജ്യമായ സമയം

ഒക്ടോബർ മുതൽ ഫെബ്രുവരി അവസാനം വരെയാണ് ഹൗസ്ബോട്ട് യാത്രയ്ക്ക് ഉചിതമായ സമയം. മഴക്കാലം മാറി തണുപ്പുള്ള അന്തരീക്ഷം സഞ്ചാരികൾക്ക് ഒരു റൊമാന്റിക്ക് മൂഡ് നൽകും. മാർ‌ച്ച് മുതൽ മെയ്‌ വരെയുള്ള കാലം ചൂട് കൂടുതലായിരിക്കും. കൂടുത‌ൽ വിവരങ്ങൾക്കും ഹൗസ് ബോട്ട് ബുക്കിംഗിനും ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രത്തിന് കടപ്പാട് : @backwater_routes

ചിലവുകുറഞ്ഞ കായൽ യാത്ര

ചിലവ് കുറഞ്ഞ ഒരു യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റിന്റെ ഫെറി സർവീസുകളെ ആശ്രയിക്കാം. ആലപ്പുഴ മുതൽ കോട്ടയം വരെ ഇത്തരം സർവീസുക‌ൾ ലഭ്യമാണ്. രണ്ടരമണിക്കൂർ കായൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

ഹൗസ്ബോട്ട് യാത്ര എങ്ങനെ പ്ലാൻ ചെയ്യാം?

ആലപ്പുഴയിലോ, കുമരകത്തോ, കോട്ടയത്തോ,  കൊല്ലത്തോ നിങ്ങൾ എത്തിയാൽ നിരവധി ടൂറിസ്റ്റ് ഓപ്പറേറ്റർമാരും ഹൗസ്‌ബോട്ട് ഓപ്പറേറ്റ‌ർ മാരും നിരവധി പാക്കേജുമായി നിങ്ങളുടെ അരികിലേത്തും. മു‌‌‌ൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ അവർ പറയുന്ന ഏതെങ്കിലും നല്ല പാക്കേജ് തെരഞ്ഞെടുക്കാം. മറ്റൊരു ലോകം കാണാം ഒഴിവ് ദിവസങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ലമാർഗമാണ് കേരളത്തിലെ കായൽപ്പരപ്പിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര. നിരവധി പാക്കേജുകളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് പാക്കേജുകൾ തിരഞ്ഞെടുക്കാം. കൂടുതലായും ഹാഫ് ഡേ, ഫുൾ ഡേ പാക്കജുകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *